വൃദ്ധയേയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

Published : May 01, 2017, 06:15 PM ISTUpdated : Oct 05, 2018, 01:59 AM IST
വൃദ്ധയേയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച അയല്‍വാസി പിടിയില്‍

Synopsis

കഴക്കൂട്ടം കഠിനംകുളത്ത് അമ്മുമ്മയെയും പത്തു വയസുള്ള പേരക്കുട്ടിയേയും പീഡിപ്പിച്ച പ്രതിയായ അയല്‍വാസി പിടിയില്‍. കഠിനംകുളം സ്വദേശിയായ വിക്രമനെയാണ് കഠിനംകുളം പോലീസ് പിടികൂടിയത്.

വീട്ടില്‍ ഉറങ്ങിക്കിടക്കുകയാരുന്ന  വൃദ്ധക്ക് നേരെയായിരുന്നു അയല്‍വാസിയുടെ ലൈംഗികാതിക്രമം. ഉണര്‍ന്ന് നിലവിളിച്ചപ്പോള്‍ ഇറങ്ങിയോടി. ജോലിക്ക് പോയിരുന്ന മകള്‍ തിരിച്ച് വന്നപ്പോള്‍ വൃദ്ധ പരാതി പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ വിളിച്ചുകൊണ്ട് വരാന്‍ മകള്‍, പത്ത് വയസ്സുള്ള തന്റെ മകളെ പറഞ്ഞുവിട്ടു. ഇതനുസരിച്ച് പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയ വീട്ടിനകത്തേക്ക് കൊണ്ടുപോയി ഇയാള്‍ പീഢിപ്പിച്ചെന്നാണ് പരാതി. ശരീരത്തില്‍ മുറിവേറ്റ നിലയില്‍  വീട്ടിലേക്ക് ഓടിയ കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ വിവരം അറിയുന്നത്. കഠിനംകുളം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനംകുളത്ത് വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരവും കേസെടുത്തതായി കടയ്‌ക്കാവൂര്‍ സി.ഐ ഉമേഷ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 ദിവസം, വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്
ഇറാന് ട്രംപിന്‍റെ മുന്നറിയിപ്പ്, 'പ്രതിഷേധക്കാരെ വെടിവെച്ചാൽ രക്ഷിക്കാൻ അമേരിക്കയെത്തും, അമേരിക്കൻ സൈന്യം തയ്യാർ'