കാസര്‍കോട് പുഴയില്‍ കുളിക്കാനിറങ്ങിയ വയോധികന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

By Web DeskFirst Published Jul 22, 2018, 4:21 PM IST
Highlights
  • കുളിക്കാനിറങ്ങവെ ഒഴുക്കില്‍പ്പെടുകയായിരുന്നു

കാസർകോട്: കാസർകോട് കൊന്നക്കാട്  ഒഴുക്കിൽപെട്ട് ഒരാൾ മരിച്ചു. അശോകച്ചാലിലെ കാവുങ്കൽ വീട്ടിൽ പ്രഭാകരൻ നായർ (75)ആണ് മരിച്ചത്. ഞായറാഴ്ച രാവിലെപുഴ വക്കിൽ കുളിക്കാനിറങ്ങിയ പ്രഭാകരൻ നായർ ഒഴുക്കിൽ പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാ പ്രവർത്തങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞു കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സും എത്തിയിരുന്നു. രാധാമണിയാണ് ഭാര്യ. മക്കളില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

click me!