വാഹനത്തില്‍ നിന്നും തോക്ക് കണ്ടെത്തിയത് ഭീതിപരത്തി

 
Published : Jul 22, 2018, 04:10 PM IST
വാഹനത്തില്‍ നിന്നും തോക്ക് കണ്ടെത്തിയത് ഭീതിപരത്തി

Synopsis

അപകടകരമാം വിധം സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയപ്പോള്‍ കണ്ട തോക്ക് ഭീതിപരത്തി

മാവേലിക്കര: അപകടകരമാം വിധം സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയപ്പോള്‍ കണ്ട തോക്ക് ഭീതിപരത്തി. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് ക്ലോറൈഡ് ഫാക്ടറിയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. പുന്നമൂട് ഭാഗത്തുനിന്നും വന്ന കെ എല്‍ 29 എല്‍.819 എന്ന മഹീന്ദ്ര എസ് യു വി 500 വാഹനമാണ് അപകടമുണ്ടാക്കും വിധം സഞ്ചരിച്ചത്. ഇത് കണ്ടു നിന്ന പ്രദേശവാസികള്‍ വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ കാറിലിരുന്ന ഒരാള്‍ ചാടിയിറങ്ങി കൂടിനിന്ന ജനക്കൂട്ടത്തിനെ വെല്ലുവിളിക്കുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തതോടെ നാട്ടുകാര്‍ ഇയാളെ കീഴ്‌പ്പെടുത്തി.

തുടര്‍ന്ന് കാറിലിരുന്ന ആളെ നോക്കാനായി വാഹനത്തിനടുത്തേക്ക് ചെന്നപ്പോഴാണ് തോക്ക്  നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്ന മാവേലിക്കര പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ മാവേലിക്കര എസ് ഐ ശ്രീജിത്ത്, എ എസ് ഐ. ടി ഡി അനുരുദ്ധന്‍ എന്നിവര്‍ ചേര്‍ന്ന് കാറിലുണ്ടായിരുന്ന കാര്‍ത്തികപള്ളി ചിങ്ങോലി സ്വദേശികളായ മാധവന്‍ ബ്രിജേഷ്(36), ധനല്‍കുമാര്‍(41) എന്നിവരെ പിടികൂടുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച വാഹനവും കൈവശമുണ്ടായിരുന്ന തോക്കും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇവര്‍ മദ്യപിച്ചിരുന്നതായും ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയത് എയര്‍പിസ്റ്റലാണെന്നും വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ' ? വേങ്ങരയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പോസ്റ്റർ
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്