ഈജിപ്തിൽ 4400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി; ഉന്നത പുരോ​ഹിതന്റേതെന്ന് ​ഗവേഷകർ

Published : Dec 16, 2018, 08:08 PM IST
ഈജിപ്തിൽ 4400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി; ഉന്നത പുരോ​ഹിതന്റേതെന്ന് ​ഗവേഷകർ

Synopsis

അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

കെയ്റോ: ഈജിപ്തിലെ കെയ്റോയിൽ 4400 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയതായി റിപ്പോർട്ട്. ഫറവോയുടെ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണിതെന്ന് ​ചരിത്ര ​ഗവേഷകർ വെളിപ്പെടുത്തുന്നു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫരിർകരെയുടെ കാലത്താണ് ഈ കല്ലറ പണികഴിപ്പിച്ചിരിക്കുന്നത്. കെയ്റോയിലെ പിരമിഡുകൾ നിറഞ്ഞ സക്വാറയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. 

ഈ കല്ലറയുടെ അകം കൊത്തുപണികൾ കൊണ്ടും ചായം പൂശിയും അലങ്കരിച്ചിട്ടുണ്ട്. പുരോഹിതൻ മാതാവിനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ശിൽപങ്ങളും ചുമരിൽ കൊത്തിവച്ചിരിക്കുന്നു. പന്ത്രണ്ടോളം ചെറുമാടങ്ങളും 24 പ്രതിമകളും വച്ചിരിക്കുന്നു. ഫറവോ ജോസറിന്റെ കാലഘട്ടത്തിലെ പ്രശസ്ത ശിൽപി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിറയെ യാത്രക്കാർ, ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു, വൻ പൊട്ടിത്തെറി ശബ്ദം, എമർജൻസി ലാൻഡിംഗ്
തെരച്ചില്‍ അഞ്ചാം ദിവസത്തിലേക്ക്, കാലിഫോർണിയയില്‍ കാണാതായ ഇന്ത്യൻ വിദ്യാർത്ഥികൾക്കായ് അന്വേഷണം തുടരുന്നു