
തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കടയിൽ വൃദ്ധ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ. മണ്ണാം മൂല സ്വദേശി ഗോമതി അമ്മയെയാണ് വീട്ടിനകത്ത് തലയക്ക് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോമതി അമ്മയുടെ മരണം കൊലപാതകമാണെന്നാണ് പൊലീസിന്‍റെ സംശയം. ഭർത്താവ് ബാലകൃഷ്ണനെ സംഭവത്തിന് ശേഷം കാണാതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.
സംഭവ ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയ ബാലകൃഷ്ണൻ വർക്കലയിലുള്ള സഹോദരിയുടെ വീട്ടിൽ ചെന്ന് ഭാര്യ മരിച്ച വിവരം അറിയിക്കുകായിരുന്നു. ഇതിനു പിന്നാലെ ഇയാളെ കാണാതാവുകയായിരുന്നു. മരണപ്പെട്ട ഗോമതി അമ്മയും ഭർത്താവ് ബാലകൃഷ്ണനും തമ്മിൽ കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം വഴക്കിടുകയും ബാലകൃഷ്ണന്‍റെ മർദ്ദനത്തിൽ ഗോമി അമ്മയുടെ കാലുകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയാകാം കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam