ലഗേജ് നിബന്ധനകളില്‍ ഒമാന്‍ എയര്‍മാറ്റം വരുത്തുന്നു

By Web DeskFirst Published Dec 22, 2016, 7:28 PM IST
Highlights

അധിക   ലെഗേജ് നിരക്കുകൾ യാത്രക്കാർക്ക്  താങ്ങാൻ കഴിയുന്നതിന്റെ  ഭാഗമായാണ്  നിബന്ധനകളിൽ മാറ്റം   വരുത്തുന്നത്.ഇതിനായി ,  2017  ജനുവരി മുതൽ   ഒരൊറ്റ  ബാഗ്   മാത്രമേ  കൂടെ കൊണ്ടുപോകുവാൻ സാധിക്കുകയുള്ളൂ. ഇതിന്റെ ഭാരം  മുപ്പതു കിലോയിൽ കവിയാൻ  പാടില്ല .  മുപ്പതു കിലോ ഒന്നിലധികം  പെട്ടികളിലായി കൊണ്ട് പോകുന്നതിനും അനുവദിക്കില്ല.

ഇത്തരത്തിലുള്ള  അധിക ലഗേജിന്  പണം  അടക്കേണ്ടിവരും. 20 കിലോ വരെയുള്ള അധിക ലഗേജിന് 20  ഒമാനി  റിയാല്‍മാത്രമായിരിക്കും  ചുമത്തുക.  നിലവില്‍തൂക്കം അടിസ്ഥാനമാക്കിയാണ് അധിക ലഗേജിന് നിരക്ക് ഈടാക്കുന്നത്. ഇനിയും   ഇത് ബാഗുകളുടെ എണ്ണത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. അധിക ലഗേജ്  ഓണ്‍ലൈനില്‍മുന്‍കൂട്ടി നല്‍കുന്നവര്‍16 റിയാല്‍മാത്രം അടച്ചാല്‍മതിയാകും.

അധിക ലഗേജ് ഒരു കിലോയായാലും ഇരുപതു റിയൽ  അടക്കേണ്ടിവരും.എന്നാൽ , ഉയർന്ന ക്ളാസില്‍യാത്ര ചെയ്യുന്നവർക്ക്   20 കിലോഗ്രാം വരെയുള്ള അധിക ലഗേജ് അനുവദനീയമാണ്.  പ്രത്യേക ലഗേജ് അലവൻസിൽ  വളര്‍ത്തുമൃഗങ്ങള്‍, കായിക  ഉപകരണങ്ങള്‍ തുടങ്ങിയവ കൊണ്ടുപോകുന്നതും അനുവദിച്ചിട്ടുണ്ട്. ഹാന്‍ഡ് ബാഗേജ് ആനുകൂല്യം ഏഴു കിലോ  എന്ന നിലവിലെ രീതി തുടരും.

click me!