
11.7 ബില്യന്‍ഒമാനി റിയാല്‍ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ വര്ഷത്തെ ഒമാൻ സർക്കാരിന്റെ ബജറ്റ്.സര്‍ക്കാറിന് 8.7 ബില്യന്‍ഒമാനി റിയാല്‍വരുമാനമുണ്ടാകുമെന്നും മൂന്ന് ബില്യന്‍റിയാലിന്റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍വ്യക്തമാക്കുന്നു.
ഭരണാധികാരി സുല്‍ത്താന്‍ഖാബൂസ് ബിന്‍സഈദിന്റെ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെ യാണ് ഇന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായത്. 2016 ഇൽ 3.3 ബില്യൺ ഒമാനി റിയാലിന്‍റെ കമ്മിയായിരുന്നു, ഈ വര്ഷം മൂന്ന് ബില്യൺ ആയി കുറഞ്ഞു. രണ്ടായിരത്തി പതിനേഴിലെ ബജറ്റ് വളരെ പ്രതീക്ഷയോടാണ് സ്വദേശികളും ഒപ്പം വിദേശികളും നോക്കി കാണുന്നത്. അസംസ്‌കൃത എണ്ണയില്‍നിന്ന് 4,450 ദശലക്ഷം റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി വാതക മേഖലയില്‍നിന്ന് 1,660 ദശലക്ഷം റിയാലും വരുമാനം പ്രതീക്ഷിക്കുന്നു.
മറ്റു ഗൾഫു രാജ്യങ്ങളെ താരതമ്യ പെടുത്തുകയാണെകിൽ ഒമാന്റെ ബജറ്റ് വളരെയധികം പ്രതീക്ഷ ഉള്ള ഒരു ബജറ്റാണെന്നു സാമ്പത്തിക വിദഗ്‌ദ്ധർ അഭിപ്രായപെടുന്നു. എണ്ണ വില തിരിച്ചുവരുന്നതായുള്ള സൂചനകള്‍ലഭിച്ചു തുടങ്ങിയതിനാല്‍സര്‍ക്കാര്‍പ്രതീക്ഷിച്ചതിനേക്കാള്‍വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam