
ഇന്ത്യയില്‍ നിന്നടക്കമുള്ള തൊഴിലാളികൾക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന് ഒമാൻ വാണിജ്യ- വ്യവസായ മന്ത്രി. ശാസ്‍ത്ര-സാങ്കേതിക രംഗത്തും, മറ്റു ഉത്പാദന മേഖലയിലും ഇന്ത്യയും ഒമാനും ഒത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മസ്‌കറ്റില്‍ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ക്ക് ഒമാനിൽ അനുകൂല അന്തരീക്ഷമാണെന്നും നടപടിക്രമങ്ങൾ ലളിതമാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള 45 കമ്പനികളുടെ പ്രതിനിധികൾ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും.
വ്യവസായങ്ങള്‍ക്ക് അനുകൂല അന്തരീക്ഷമുള്ള രാജ്യമാണ് ഒമാനെന്നും കൂടാതെ, ബാങ്കുകളില്‍ നിന്നുമുള്ള വായ്പാകള്‍ക്കും മറ്റു രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ വളരെ ലളിതവുമാണെന്നും മന്ത്രി അലി സുനൈദി സൂചിപ്പിച്ചു. എണ്ണ വിലയിടിവ് മൂലമുള്ള പ്രതിസന്ധികള്‍ ഒമാന്‍ തരണം ചെയ്‍തു കഴിഞ്ഞുവെന്നും പുതിയ വ്യവസായങ്ങള്‍ രാജ്യത്തിന്റെ കുതിപ്പിന് കരുത്തേകുമെന്ന് വാണിജ്യ മന്ത്രാലയം ഉപദേശകന്‍ മോഹിഷന്‍ ഖമീസ് ബലൂചി 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു . ഖനനം, നിര്‍മാണം, എന്‍ജിനിയറിംഗ്, ഊര്‍ജം, ഐ ടി, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളിലേക്ക് ധാരാളം നിക്ഷേപാവസരങ്ങള്‍ ആണ് ഉള്ളതെന്നും മോഹിഷന്‍ ഖമീസ് ബലൂചി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam