വിനോദസഞ്ചാര മേഖലയിൽ കുതിപ്പ് ലക്ഷ്യമിട്ട് ഒമാന്‍ സര്‍ക്കാര്‍

Web Desk |  
Published : Mar 18, 2018, 01:04 AM ISTUpdated : Jun 08, 2018, 05:47 PM IST
വിനോദസഞ്ചാര മേഖലയിൽ കുതിപ്പ് ലക്ഷ്യമിട്ട് ഒമാന്‍ സര്‍ക്കാര്‍

Synopsis

വിനോദ സഞ്ചാര മേഖലയിൽ വന്‍കുതിപ്പ് ലക്ഷ്യമിട്ട് ഒമാന്‍ സര്‍ക്കാര്‍

മസ്കറ്റ്: വിനോദ സഞ്ചാര മേഖലയിൽ വന്‍കുതിപ്പ് ലക്ഷ്യമിട്ട് ഒമാന്‍ സര്‍ക്കാര്‍. ബുധനാഴ്ച മുതല്‍ ഓണ്‍ലൈനിലൂടെ സന്ദര്‍ശക വിസ ലഭ്യമാക്കാന്‍ നടപടി എടുത്തതായി വിനോദ സഞ്ചാര മന്ത്രാലയ അണ്ടർ സെക്രട്ടറി മൈത്ത അൽ മഹറൂഖി വ്യക്തമാക്കി. ഒമാനിലെ വിനോദ സഞ്ചാര മേഖലയുടെ അവിഭാജ്യ ഘടകമാണ് ഇന്ത്യൻ വിപണിയെന്നും അദ്ദേഹം പറഞ്ഞു.

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ മാർച്ച് 20ന് പ്രവർത്തനം ആരംഭിക്കുന്നതിനോട് കൂടി രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനവ് ഉണ്ടാകും. ഇത് ഒമാന്റെ ആഭ്യന്തര ഉത്പാദന വളർച്ചക്ക് നേരിട്ടു പ്രയോജനപെടുമെന്നു ഒമാൻ വിനോദ സഞ്ചാര മന്ത്രലായ അണ്ടർ സെക്രട്ടറി മൈത്ത അൽ മഹറൂഖി പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വിവിധ നിലവാരത്തിലുള്ള 20 ,000 ത്തോളം ഹോട്ടൽ മുറികളും സജ്ജമായി കഴിഞ്ഞു. 2020 ആകുമ്പോഴേക്കും  ഒമാനിൽ എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകും. സഞ്ചാര മേഖലക്ക് ഇന്ത്യൻ വിപണി ഒരു പ്രധാന ശ്രോതസ് ആണെന്നും അൽ മഹറൂഖി പറഞ്ഞു.

മാർച്ച് 21 മുതൽ രാജ്യത്തേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കു ഓൺലൈനിലൂടെ മുൻകൂട്ടി സന്ദർശക വിസക്ക് അപേക്ഷിക്കുവാൻ സാധിക്കും.വിസ ലഭിക്കുവാൻ rop.gov.com എന്ന വെബ്ബ് സൈറ്റിലൂടെ ആണ് അപേക്ഷകൾ സമർപ്പിക്കണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി