ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധം

Published : Sep 27, 2017, 10:55 PM ISTUpdated : Oct 05, 2018, 12:36 AM IST
ഒമാനിൽ സ്വകാര്യ മേഖലയിലെ വിദേശികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധം

Synopsis

ഒമാനിൽ സ്വകാര്യ മേഖലയിലെ  വിദേശികൾക്ക് അടുത്ത വര്‍ഷം  മുതൽ നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് മന്ത്രിസഭാ കൗൺസിൽ  അംഗീകരിച്ചു .ഒമാൻ തൊഴിൽ നിയമം  അനുശാസിക്കുന്ന  ആരോഗ്യ പരിരക്ഷ  തൊഴിൽ മേഖലയിലെ  എല്ലാ ജീവനക്കാർക്കും  ഉറപ്പാക്കുന്നതിന് ഭാഗമായിട്ടാണ്  മന്ത്രാലയ തീരുമാനം.

ഒമാനിലെ സ്വകാര്യാ മേഖലയിലെ  തൊഴിലാളികൾക്ക്  നിബന്ധിത  ആരോഗ്യ ഇൻഷുറൻസ്  ഏര്പെടുത്തുവാനുള്ള നടപടികൾക്ക്  മന്ത്രി സഭ  കൗൺസിലിന്റെ  അംഗീകാരം   ലഭിച്ചു. അടുത്ത വര്‍ഷം മുതൽ  ഇത് പ്രാബല്യത്തിൽ വരുമെന്നും  അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് .

ഒമാൻ തൊഴിൽ  നിയമത്തിലെ  മുപ്പത്തി മൂന്നാം വകുപ്പിൻ   പ്രകാരമുള്ള  ആരോഗ്യ ഇൻഷുറൻസ് പദ്ധതി   സ്വദേശികൾക്കും   വിദേശികൾക്കും  നിര്ബന്ധമാക്കിക്കൊണ്ടുള്ള  തീരുമാനത്തിനാണ്  മന്ത്രി സഭ  കൗൺസിൽ അംഗീകാരം  നൽകിയത് .

ആദ്യ ഘട്ടത്തിൽ  നൂറിൽപരം തൊഴിലാളികൾ ഉള്ള  സ്ഥാപനങ്ങൾ  ഈ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം. രണ്ടാം ഘട്ടത്തിൽ  അമ്പതു മുതൽ നൂറു വരെ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ  ആരോഗ്യ ഇൻഷുറൻസ് അനുവദിക്കണം .

ഔദ്യോഗിക    കണക്കു പ്രകാരം  ഇതിനകം  75 കൺസൾട്ടൻസി ഓഫീസുകളും, 374 അന്താരാഷട്ര   കമ്പനികളും, രാജ്യത്തെ  1,887 മികച്ച കമ്പനികളും തങ്ങളുടെ  ജീവനക്കാർക്ക്  ഇൻഷുറൻസ് പരിരക്ഷ നൽകി വരുന്നുണ്ട് .

ഇതര ജി സി സി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇതുവരെയും  നിര്ബന്ധമായിരുന്നില്ല. ഇത് തൊഴിലാളികള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുമ്പോഴും അസുഖങ്ങള്‍ പിടിപെടുമ്പോഴും പ്രയാസം സൃഷ്ടിക്കാറുണ്ടായിരുന്നു .

ശമ്പളത്തില്‍ നിന്ന് തന്നെ ചികിത്സക്കും മരുന്നിനും  മറ്റും  പണം ചെലവഴിക്കേണ്ടി വരുന്നത് കുറഞ്ഞ വരുമാനത്തിന് തൊഴിലെടുക്കുന്നവർക്ക്  സാമ്പത്തിക  പ്രതിസന്ധിക്കു   കാരണമാകുമായിരുന്നു. നിർബന്ധിത ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി രാജ്യത്തു  നടപ്പിലാകുന്നതോടു കൂടി  ഒമാനിലെ  വിദേശികളായ  തൊഴിലാളികൾക്ക്  വലിയൊരു  ആശ്വാസം തന്നെയാകും ഉണ്ടാകുക .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തി', വെളിപ്പെടുത്തി ഉന്നാവോ അതിജീവിതയുടെ അമ്മ
ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ