ഒമാനില്‍ നിന്നും വിദേശ ചിക്തിസ തേടുന്നവരില്‍ 90 ശതമാനവും എത്തുന്നത് ഇന്ത്യയില്‍

Web Desk |  
Published : Apr 28, 2018, 12:10 AM ISTUpdated : Jun 08, 2018, 05:46 PM IST
ഒമാനില്‍ നിന്നും വിദേശ ചിക്തിസ തേടുന്നവരില്‍ 90 ശതമാനവും എത്തുന്നത് ഇന്ത്യയില്‍

Synopsis

ആരോഗ്യ രംഗത്ത്  ഇരു രാജ്യങ്ങളും  തമ്മിലുള്ള ബന്ധം ശക്തമാക്കും

ഒമാന്‍: വിദഗ്ദ്ധ ചികിത്സക്കായി ഒമാനിൽ നിന്നും  വിദേശത്തേക്ക് അയക്കുന്ന രോഗികളിൽ 90 ശതമാനവും  ഇന്ത്യയിലേക്കാണു പോകുന്നതെന്ന്  ഒമാൻ ആരോഗ്യ മന്ത്രാലയം. ആരോഗ്യ രംഗത്ത്  ഇരുരാജ്യങ്ങളും  തമ്മിലുള്ള   ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ  നടത്തിയ ബിസ്സിനസ്സ്  മീറ്റിൽ ഏഷ്യാനെറ്റ് ന്യൂസിനോട്  സംസാരിക്കുകയായിരുന്നു ഒമാൻ ആരോഗ്യ മന്ത്രാലയ പ്രതിനിധി ഡോക്ടർ മൊഹമ്മദ് ജഫാർ അൽ സജ്‌വാനി.

ഏറ്റവും മികച്ച  ആരോഗ്യ  സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാകുന്നത് കൊണ്ടാണ് ചികിത്സക്കായി  രോഗികളെ ഇന്ത്യയിലേക്ക് അയക്കുന്നതെന്ന്   ഡോക്ടർ മൊഹമ്മദ് ജഫാർ അൽ സജ്‌വാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഭക്ഷണം, കാലാവസ്ഥ, ഭാഷ എന്നിവയും അനുകൂല ഘടകങ്ങൾ  ആണെന്നും ജഫാർ സജ്‌വാനി പറഞ്ഞു.  വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക്  മാത്രം കഴിഞ്ഞ വര്‍ഷം എത്തിയ രോഗികളുടെ എണ്ണം  ഒന്നര ലക്ഷം കവിഞ്ഞുവെന്നു സിഐഐ ചെയർമാൻ ഡോക്ടർ എസ് സജികുമാർ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സച്ചിദാനന്ദൻ പറഞ്ഞതാണ് ശരി', ഭരണമാറ്റം കേരളത്തിനും ഇടതുപക്ഷത്തിനും നല്ലത്; സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഗീവർഗീസ് മാർ കൂറിലോസ്
കൊച്ചി നിയോജകമണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളുമായി സേവ്യർ ജൂലപ്പൻ | Adv. Xavier Julappan