ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

Published : Feb 26, 2018, 10:19 PM ISTUpdated : Oct 05, 2018, 02:36 AM IST
ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

Synopsis

ചരക്കുനീക്കമടക്കം ഗതാഗത മേഖലയിലും വാർത്താ വിനിമയ രംഗത്തും ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 80,000 പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതികളാണ് സർക്കാർ തയ്യാറാക്കുന്നത്. ഈ വര്‍ഷം  ഇരുപത്തി  അയ്യായിരം സ്വദേശികൾക്കു    തൊഴിൽ  നൽകുവാനുള്ള   നടപടികൾ  സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്നു  വരികയാണെന്ന്  മന്ത്രി   അഹമ്മദ് മുഹമ്മദ്   ഫുതൈസി     പറഞ്ഞു . ഇതിനകം  10 ,342  സ്വദേശികൾക്കു  സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഒമാനിൽ നിലവിൽ    30 ,000  ചരക്കു  നീക്ക   കമ്പനികളിലായി 80,000 ത്തോളംപേർ  തൊഴിലെടുക്കുന്നുണ്ട് . ഇതിൽ  14  %  മാത്രമാണ്     സ്വദേശികളുടെ പ്രാധിനിത്യം . ആയതിനാൽ    ഈ മേഖലയിലെ സ്വകാര്യാ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണത്തിനു  കൂടുതൽ പ്രസ്കതി  നൽകുമെന്നും    മന്ത്രി     മൊഹമ്മദ് അഹമ്മദ്  ഫുതൈസി  മജ്‌ലിസ് ശൂറയിൽ  വ്യക്തമാക്കി . തുറമുഖങ്ങൾ  വിമാനത്താവളങ്ങൾ  എന്നിവയുടെ വികസന പദ്ധതികളും  വേഗത്തിലാക്കും. നിലവിൽ ഈ മേഖലയിൽ  പ്രവർത്തിച്ചു വരുന്ന  മലയാളികളടക്കം  ധാരാളം  വിദേശികളുടെ തൊഴിൽ ഇതുമൂലം  നഷ്ടപ്പെടാൻ സാധ്യതയേറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂത്ത ബ്രഡും റസ്കുമടക്കം കൂട്ടത്തോടെ വാങ്ങിക്കൂട്ടിയപ്പോൾ ഈ ചതി പ്രതീക്ഷിച്ചില്ല, ഉണ്ടാക്കി വിറ്റത് കട്ലറ്റ്, ഷെറിൻ ഫുഡ് പൂട്ടിച്ചു
വോട്ട് വിഹിതത്തിൽ അട്ടിമറി; തദ്ദേശപ്പോരിൻ്റെ യഥാർത്ഥ ചിത്രം; എൽഡിഎഫ് യുഡിഎഫിനേക്കാൾ 11 ലക്ഷം വോട്ടിന് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കുകൾ