രാജ്യത്തെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതിയുമായി ഒമാന്‍

Published : Jan 02, 2018, 12:54 AM ISTUpdated : Oct 04, 2018, 08:06 PM IST
രാജ്യത്തെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതിയുമായി ഒമാന്‍

Synopsis

ഒമാന്‍: ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി ദാഖാലിയാ ഗവര്‍ണറേറ്റില്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശത്തെ 33,000 വീടുകളില്‍ വൈദ്യുതി എത്തിക്കാനാകും. 500 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവ് വരുന്ന 500 മെഗാവാട്ട്​ വൈദ്യുതി ഉല്‍പാദനശേഷിയുള്ളതാണ് പദ്ധതി. ഒമാന്‍ വാട്ടര്‍ ആന്‍ഡ്​ പ്രൊക്യുയര്‍മന്‍റ് കമ്പനിയാണ്​നിര്‍മിക്കുന്നത്. 

2018 അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 2021ല്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗവും വരണ്ട കാലാവസ്ഥയും കടുത്ത ചൂടും അനുഭവപ്പെടുന്നതിനാല്‍ സൗരോര്‍ജ പദ്ധതികള്‍ക്ക്​ ഒമാനില്‍ വലിയ സാധ്യതയാണുള്ളത്.

നിലവില്‍ രാജ്യത്ത് 96 ശതമാനം വൈദ്യുതി ഉല്‍പാദനവും പ്രകൃതി​വാതകം ഉപയോഗിച്ചാണ് ​നടക്കുന്നത്. രാജ്യത്ത് കൂടുതല്‍ സൗരോര്‍ജ പദ്ധതി നടപ്പില്‍ വരുത്തുന്നതോട് കൂടി പ്രകൃതി വാതകത്തെ പൂര്‍ണ്ണമായും ആശ്രയിക്കേണ്ട സാഹചര്യം ഇല്ലാതാകും. ഊര്‍ജ ഉല്‍പാദനത്തിന്​പരമ്പരാഗത മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്​കുറക്കാന്‍ ലക്ഷ്യമിട്ടുള്ള 'സ​ഹിം' പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ നീക്കം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്