പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്ത കൈവരിക്കാന്‍ പ്രവാസി കൂട്ടായ്മ

Published : Sep 08, 2017, 10:55 PM ISTUpdated : Oct 04, 2018, 07:48 PM IST
പച്ചക്കറി കൃഷിയിൽ സ്വയം പര്യപ്ത കൈവരിക്കാന്‍ പ്രവാസി കൂട്ടായ്മ

Synopsis

മസ്ക്കറ്റ്: പച്ചക്കറി കൃഷിയിൽ  സ്വയം  പര്യപ്തത കൈവരിക്കുവാൻ  ഒരു കൂട്ടം  പ്രവാസി മലയാളികൾ  ഒമാനിൽ  കഴിഞ്ഞ മൂന്നു  വർഷമായി  പ്രവർത്തിച്ചു വരുന്നു. എല്ലാ മലയാളികളുടെയും താമസസ്ഥലത്തു  "അടുക്കളത്തോട്ടം" എന്ന ലക്ഷ്യത്തിലാണ് "ഒമാൻ കൃഷിക്കൂട്ടം' പ്രവർത്തനം വ്യാപിപ്പിച്ചു  വരുന്നത് . വിത്ത്  വിതരണത്തിന്‍റെ ഭാഗമായി മസ്‌കറ്റിലെ ഖുറം റോസ് ഗാർഡനിൽ  ഒമാൻ കൃഷി കൂട്ട അംഗങ്ങൾ ഒത്തു കൂടി .

ഒമാനിലെ  എല്ലാ പ്രദേശത്തെയും  പ്രവാസി മലയാളികളെയും  ഒരുമിപ്പിച്ചു കൊണ്ട് "ജൈവ  കൃഷി : എന്ന ആശയം  പ്രചരിപ്പിക്കുക എന്നതാണ്" ഒമാൻ കൃഷികൂട്ടത്തിന്‍റെ ലക്‌ഷ്യം . ഈ കൂട്ടായ്മാ മൂന്നു വര്‍ഷം പിന്നിടുമ്പോൾ ഇപ്പോൾ   നാനൂറിലധികം  അംഗങ്ങൾ ഇതിൽ സജീവമാണ് . 

ഒമാനിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങൾ ധാരാളം ഉള്ളത് ഈ കൂട്ടായ്മയ്ക്ക് ഏറെ സഹായകമാണ്. സൊഹാർ , ഇബ്രി,ബുറേമി,സഹം,റുസ്തക്ക്,സീബ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രവാസികൾ ഈ കൂട്ടായ്മയിൽ ചേർന്നു പ്രവർത്തിക്കുന്നു .ഈ കൂട്ടായ്മാ ഇടക്കിടെ ഒത്തൊരുമിച്ചു തങ്ങളുടെ കൃഷി കൂട്ടായ്‌മയുടെ പ്രവർത്തങ്ങൾ വിലയിരുത്തുകയും  ചെയ്യുന്നു .

കേരളത്തിൽ വിജയിച്ച അടുക്കളത്തോട്ടം എന്ന ആശയത്തിൽ നിന്നാണ് ഈ പ്രവാസികൾക്ക് ബാൽക്കണിയിലും,ടെറസുകളിലും മറ്റു ചെറിയ സ്ഥലങ്ങളിലും കൃഷി ചെയ്യുവാനുള്ള പ്രചോദനം ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ
ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്