
ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് അയക്കുന്ന ഡോർ ടൂ ഡോർ കാർഗോ സർവീസിന് നിരക്കുകൾ കുറച്ചു. കേന്ദ്ര സർക്കാർ ജി.എസ്.ടി , കസ്റ്റംസ് ഡ്യൂട്ടി എന്നിവ ഒഴിവാക്കിയതിനാലാണ് നിരക്കുകൾ കുറിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈ മാസത്തിൽ ആണ് ഒരു കിലോ കാർഗോ ഇന്ത്യയിലേക്ക് അയക്കുന്നതിനു ഒരു റിയാൽ മുന്നൂറു ബൈസയിൽ നിന്നും ഒരു റിയാൽ അറുനൂറു ബൈസ്സ്‍ ആയി വർധിപ്പിച്ചത് .
എന്നാൽ ഇപ്പോൾ കേന്ദ്ര സർക്കാർ കാർഗോ മേഖലയിൽ ജി.എസ്.ടി , കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽ ചില ഇളവുകൾ അനുവദിച്ചതിനാൽ ഒമാനിലെ മുപ്പത്തി അഞ്ചോളം കാർഗോ കമ്പനികൾ വർധിപ്പിച്ച നിരക്ക് കുറക്കുവാൻ തീരുമാനിച്ചു .
വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5000 രൂപ വരെ വിലയുള്ള സാധനങ്ങളെ ജി.എസ്.ടിയിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയത് മൂലമാണ് നിരക്കുകൾ കുറക്കുന്നത് . ഒരു റിയാൽ 400 ബൈസയാണ് പുതുക്കിയ നിരക്ക്.
പ്രവാസികൾ അയച്ചിരുന്ന 20000 രൂപ വില വരുന്ന ഗിഫ്റ് പാഴ്സലുകൾക്കു കഴിഞ്ഞ ജൂൺ മുപ്പതു വരെ കസ്റ്റംസ് ഡ്യൂട്ടി നല്കേണ്ടതില്ലായിരുന്നു. എന്നാൽ ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോട് കൂടി ഈ ഇളവ് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു . 1993 ലാണ് പ്രവാസികൾ സമ്മാനമായി അയക്കുന്ന അയ്യായിരം രൂപ വില മതിക്കുന്ന പാഴ്സലിനു കേന്ദ്ര സർക്കാർ നിജതി ഇളവ് നൽകി തുടങ്ങിയതു .
പിന്നീട് സമ്മാനത്തുകയുടെ പരിധി പതിനായിരം രൂപയായും , 2016 ഇത് ഇരുപതിനായിരം രൂപയായും ഉയർത്തിയിരുന്നു . ഇപ്പോൾ അയ്യായിരം രൂപ എന്ന പരിധി നിചയിച്ചിരിക്കുന്നതു താമസിയാതെ ഇരുപത്തിനായിരമായി ഉയർത്തുമെന്നാണ് കൊറിയർ , ഡോർ ടു ഡോർ എന്നി മേഖലയിൽ പ്രവർത്തിച്ചു വരുന്നവരുടെ പ്രതീക്ഷ .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam