ഒമാനില്‍ വിനോദ സഞ്ചാരികള്‍ ചിലവിടുന്ന തുകയില്‍ വന്‍ വധനവ്

Published : Jan 30, 2017, 07:06 PM ISTUpdated : Oct 04, 2018, 11:56 PM IST
ഒമാനില്‍ വിനോദ സഞ്ചാരികള്‍ ചിലവിടുന്ന തുകയില്‍ വന്‍ വധനവ്

Synopsis

ഒമാന്‍:  ഒമാനില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍  ചെലവഴിക്കുന്ന തുകയില്‍  മുന്‍ വര്‍ഷങ്ങളെക്കാള്‍  പതിനഞ്ചു ശതമാനം വര്‍ധനവ്. രണ്ടായിരത്തി നാല്പതോടു കൂടി രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വിനോദ സഞ്ചാര മേഖല ഒരു നിര്‍ണായക ഘടകമായി മാറുമെന്ന് അധികൃതരുടെ പ്രതീക്ഷ.

ഒമാന്‍ ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തുവിട്ട  കണക്കുകള്‍ പ്രകാരം രണ്ടായിരത്തി പതിനാലിനേക്കാള്‍  15 ശതാമനം  വര്‍ധനവാണ് വിനോദ സഞ്ചാരികള്‍  രാജ്യത്തു ചിലവഴിക്കുന്ന തുകയില്‍ 2015ല്‍ ഉണ്ടായത്. സന്ദര്‍ശകര്‍  2014ല്‍ 251 ദശലക്ഷം ഒമാനി റിയാല്‍രാജ്യത്തു ചിലവഴിച്ചപ്പോള്‍ ,  2015ല്‍ ഇത്  288 ദശലക്ഷം റിയാല്‍  ആയി ഉയര്‍ന്നു. രാജ്യത്തു എത്തിയ ഒരു സന്ദര്‍ശകന്‍ശരാശരി ചിലവഴിച്ചത് 110ഒമാനി റിയാലാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രം വ്യക്തമാക്കുന്നു.

2015 ലെ ആഭ്യന്തര വരുമാനത്തില്‍വിനോദ സഞ്ചാര മേഖലയില്‍നിന്നുള്ള വിഹിതം മൂന്നു  ശതമാനമാണ്. 2040 ഓടെ ഇത് ആറ് ശതമാനമാക്കി ഉയര്‍ത്തുവാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒമാന്റെ വിനോദ സഞ്ചാര മേഖലയില്‍  വന്‍ സാധ്യതകള്‍ വരും വര്‍ഷങ്ങളില്‍      ഉണ്ടാകുമെന്നാണ്  ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട  കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടകയിൽ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ അസാധാരണ നടപടികൾ, ഗവർണർ ഇറങ്ങിപ്പോയി
നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും