മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ പിഞ്ചുക്കുട്ടിയ്ക്ക് സംഭവിച്ചത്

Published : May 11, 2017, 05:15 PM ISTUpdated : Oct 05, 2018, 01:48 AM IST
മൂന്നാം നിലയില്‍ നിന്ന് താഴേക്കുവീണ പിഞ്ചുക്കുട്ടിയ്ക്ക് സംഭവിച്ചത്

Synopsis

ഷാങ്ഹായ്: മൂന്നാം നിലയില്‍ നിന്ന് ഒരു പിഞ്ചു കുട്ടി തഴെ റോഡിലേക്കു വീഴുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താഴേക്ക് വീഴുന്ന കുട്ടിയെ റോഡിലുണ്ടായിരുന്ന വിദ്യാര്‍ഥിനി പിടിക്കാന്‍ ശ്രമിച്ചെങ്കിലും താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് പുറത്താണ് കുട്ടി വീണത്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ രണ്ട് ദിവസം മുമ്പാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

കുട്ടി താഴേക്ക് വീഴുന്നതും വിദ്യാര്‍ഥിനി പിടിക്കാന്‍ ശ്രമിക്കുന്നതും സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ഈ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. അപകടത്തില്‍ താഴേക്ക് വീണ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് ഷാങായ്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കാര്യമായ പരിക്കൊന്നുമില്ലെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിച്ചു.

സിക്സ്ത് ഗ്രേഡ് വിദ്യാര്‍ഥിനിയായ ചെന്‍ ക്യൂ സഹപാഠികള്‍ക്കൊപ്പം റോഡിലൂടെ നടന്നുപോവുമ്പോള്‍ വെറുതെ മുകളിലേക്ക് നോക്കിയപ്പോഴാണ് ഒരു കുട്ടി താഴേക്ക് വീഴുന്നത് കാണുന്നത്. ഓടിപ്പോയി കുട്ടിയെ കൈയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. താഴെ വീണ കുട്ടിയെ ചെന്‍ ക്യൂ കൈയില്‍ കോരിയെടുത്ത് അപ്പോഴേക്കും ആളുകള്‍ ചുറ്റും കൂടുന്നതുമാണ് വീഡിയോയിലുള്ളത്. തുറന്നിട്ട ജനലിലൂടെ റോഡില്‍ അമ്മയുണ്ടോ എന്ന് നോക്കുന്നതിനിടെയാണ് പിഞ്ചുകുട്ടി താഴേക്ക് വീഴാന്‍ കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

എട്ട് വനിത പ്രക്ഷോഭകരെ വധിക്കുന്നതിൽ നിന്ന് ഇറാൻ പിന്മാറി, ട്രംപിന്റെ പുതിയ അവകാശ വാദം; പരിഹസിച്ച് തള്ളി 'മിസാൻ ഓൺലൈൻ'
സംഗീതത്തിലും മതവിദ്വേഷം പടർത്താനുള്ള ആർഎസ്എസ് നീക്കത്തെ കേരളം ചെറുക്കും, നന്ദഗോവിന്ദം ഭജൻസിന്‍റെ ക്ഷേത്രത്തിലെ ക്രിസ്ത്യൻ പാട്ടിന് പിന്തുണയുമായി കെ സി