
കൊല്ലൂര്‍: എഴുപത്തിയെട്ടാം പിറന്നാളിലും മൂകാംബിക സന്നിധിയിലെത്തില്‍ തൊഴുത് ഗാനഗന്ധര്‍വന്‍. തന്റെ സ്വരവും സംഗീതവും മൂകാംബിക ദേവിയുടെ വരദാനമാണെന്ന് വിശ്വസിക്കുന്ന ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് ഭാര്യ പ്രഭയ്ക്കും മക്കളായ വിജയ്, വിനോദ് എന്നിവര്‍ക്കൊപ്പമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ സംഗീത രത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രനോടൊപ്പം ദേവീ സന്നിധിയില്‍ സംഗീതാര്‍ച്ചനയിലും ചണ്ടികാഹോമത്തിലും പങ്കെടുത്ത ഗാനഗന്ധര്‍വന്‍ ആനന്ദഭൈരഭിയില്‍ കീര്‍ത്തനം ആലപിച്ചു. ഇത്തവണത്തെ സൗപര്‍ണ്ണികാമൃത പുരസ്‌കാരം ഗുരുവായൂര്‍ ദേവസം കൃഷ്ണാട്ടം കഥകളി ചുട്ടി ആശാന്‍ പി.ആര്‍.ശിവ കുമാറിന് യേശുദാസ് സമ്മാനിച്ചു. പിറന്നാള്‍ ദിനത്തില്‍ തുടര്‍ച്ചയായി ഇത് പതിനെട്ടാം തവണയാണ് ഗാനഗന്ധര്‍വ്വന്‍ കൊല്ലൂര്‍ മൂകാംബികയിലെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam