അഭിമന്യുവിന്‍റെ കൊലപാതകം: ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Web Desk |  
Published : Jul 10, 2018, 12:49 PM ISTUpdated : Oct 04, 2018, 02:52 PM IST
അഭിമന്യുവിന്‍റെ കൊലപാതകം: ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Synopsis

അഭിമന്യുവിന്‍റെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്നവരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്നവരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന. ബെംഗലൂരു വിമാനത്താവളം വഴി രക്ഷപെട്ട ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, കേസിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഭിമന്യു കൊലപാതകക്കേസിലെ പ്രതികൾക്കായി പൊലീസ് നാടൊട്ടുക്കും പരക്കം പായുന്നതിനിടെയാണ് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുമ്പ് ബെംഗലൂരു വിമാനത്താവളത്തിൽ നിന്നാണ് ദുബായിലേക്കാണ് പ്രതി കടന്നതായാണ് വിവരം. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യത്തിൽ ഉൾപ്പെട്ട 12 പേരുടെ വിവരങ്ങൾ കൊച്ചിയും മംഗലാപരുവും ബംഗലൂരുവും അടക്കമുളള വിമാനത്താവളങ്ങൾക്ക് നൽകിയിരിരുന്നു. 

വിദേശത്തേക്ക് കടക്കാൻ എത്തിയാൽ പിടികൂടണമെന്ന നി‍ർദേശത്തിനിടെയാണ് ഒരാൾ രക്ഷപെട്ടത്. എന്നാൽ വിദേശത്തേക്ക് കടന്നയാളുടെ പാസ്പോർട് വിവരങ്ങൾ പൊലീസിന്‍റെ പക്കൽ ഇല്ലായിരുന്നെന്നാണ് വിവരം. അതിനാൽത്തന്നെ വിമാനത്താവള അധികൃതർക്കും തിരിച്ചറിയായില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം. 

എന്നാൽ പ്രതികളിൽ ചിലർ വിദേശത്തേക്ക് രക്ഷപെട്ടു എന്നത് സംശയം മാത്രമാണെന്നും പരിശോധിക്കുന്നുണ്ടെന്നുമാണ് കൊച്ചി സിറ്റി പൊലീസിന്‍റെ വിശദീകരണം. വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ഒരാഴ്ചക്കുളളിൽ കൊലയാളിയെ അടക്കം പിടികൂടുമെന്നുമാണ് പൊലീസ് നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്
'2 ചെറിയ മക്കളുള്ള നിർധന കുടുംബമാണ്, നഷ്ടപരിഹാരം ലഭ്യമാക്കുംവരെ കേരളത്തിൽ തുടരും'; വാളയാറിൽ കൊല്ലപ്പെട്ട രാംനാരായണന്റെ കുടുംബം