സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; സൂത്രധാരന്‍ അറസ്റ്റില്‍

By Web DeskFirst Published Mar 29, 2018, 12:16 PM IST
Highlights
  • സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്
  • കോച്ചിംഗ് സെന്‍റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്

ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്‍റര്‍ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ദില്ലി രാജേന്ദര്‍ നഗറിലെ ഈ ട്യൂഷന്‍ കണക്കും ഇക്കണോമിക്സും സെന്‍ററില്‍ പഠിപ്പിച്ചിരുന്നു.

ദില്ലിയിലും ഹരിയാനയിലും പൊലീസ് പരിശോധന നടക്കുകയാണ്.  പുതിയ പരീക്ഷാ തീയതിയുടെ കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് സിബിഎസ്ഇ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്ന് റദ്ദാക്കിയ പ്ലസ് ടു വിഭാഗക്കാരുടെ ഇക്കണോമിക്‌സ് പരീക്ഷയും (കോഡ് - 030), പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള കണക്ക് പരീക്ഷയും (കോഡ്-041) ആണ് വീണ്ടും നടത്തുന്നത്. 

click me!