ഒറ്റ ദിവസം, നാല് കൂട്ട ബലാത്സംഗങ്ങള്‍; ഇരകളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

web desk |  
Published : Jul 12, 2018, 10:56 AM ISTUpdated : Oct 04, 2018, 02:50 PM IST
ഒറ്റ ദിവസം, നാല് കൂട്ട ബലാത്സംഗങ്ങള്‍; ഇരകളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

Synopsis

24 മണിക്കൂറിനിടെ നാല് ബലാത്സംഗങ്ങള്‍, ഇരകളില്‍ രണ്ട് പേർ പ്രായപൂർത്തിയാകാത്ത കുട്ടികള്‍.

മദ്ധ്യപ്രദേശ്: മധ്യപ്രദേശിലെ ഭോപ്പാല്‍, റൈസന്‍ എന്നിവിടങ്ങളിലെ സ്റ്റേഷൻ പരിതിക്കുള്ളിൽ  24 മണിക്കുറിനിടെ നാല് കൂട്ട ബലാത്സംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേർ അക്രമത്തിന് ഇരയായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

റൈസണിലെ മുറുപര്‍ ഗ്രാമത്തില്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ചതാണ് ആദ്യം രജിസ്റ്റ്ർ ചെയ്ത കേസ്. സംഭവത്തില്‍ രവി ശങ്കര്‍ ലോദി, ഗംഗ പ്രസാദ് ലോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച ഇവര്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രാത്രി മുഴുവനും കുട്ടി അബോധാവസ്ഥയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാവിലെ എഴുന്നേറ്റ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു.  ഇരുവര്‍ക്കുമെതിരെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഗൈരത് ഗഞ്ച് ടൗൺ ഇൻസ്പെക്ടർ സഞ്ജയ് പഥക് അറിയിച്ചു.

17 വയസ്സുള്ള പെണ്‍കുട്ടിയെ ഗെഹ്ലോവന്‍ ഗ്രാമത്തില്‍ വെച്ച് ബലാത്സംഗം ചെയ്തതാണ് രണ്ടാമത്തെ കേസ്. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. സംഭവത്തിൽ രാമു, ബില്ല എന്നിവരെ തിരിച്ചറിഞ്ഞതായി ഇന്‍സ്‌പെക്ടര്‍ ദേവേന്ദ്ര പാല്‍ സിംഗ് അറിയിച്ചു. കുട്ടിയെ അക്രമിക്കുന്ന വേളയിൽ  ഇരുവരും മദ്യപിച്ചിരുന്നതായും അദ്ദേഹം കൂട്ടി ചേർത്തു.

ഇമ്രാന്‍ ഖാന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 18 വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ടുപോയി പീഡിപ്പിച്ചതാണ് മൂന്നാമത്തേത്. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. സ്ഥലത്ത് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് പൊലീസിന്‍റെ ഇടപെടലിനെ തുടര്‍ന്ന് അയവുവന്നു. കുറ്റവാളി സംഘത്തെ എത്രയും വേഗം പിടി കൂടുമെന്നും അതിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ജില്ലാ സൂപ്രണ്ട് ജഗത് സിംഗ് രാജ്പുത്  പറഞ്ഞു.

ഭോപ്പാലിലെ ഹോട്ടൽ മുറിയിൽ വെച്ച് മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസായിരുന്നു നാലാമതായി റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് രാഹുല്‍ ഠാക്കുര്‍, മോനു ശര്‍മ്മ എന്നിവരെ പൊലീസ് അറസ്‌റ്റ്  ചെയ്തു. ജോലിയുമായി ബന്ധപ്പെട്ട് ഭോപ്പാലിൽ എത്തിയതാണ് യുവതി. ഇവരുടെ കസിന്‍റെ കൂട്ടുകാരനായ ഇദ്രിഷ് ഖാനാണ് ഹോട്ടലില്‍ റൂം എടുത്ത് നല്‍കിയത്. റെയില്‍വേ സ്റ്റേഷനിലെത്തി പെണ്‍കുട്ടിയേയും കൂട്ടി ഹോട്ടലിലേക്ക് പോയ ഇദ്രിഷ് പിന്നീട് തന്‍റെ സുഹൃത്തുക്കളെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കുട്ടിയേ പീഡിപ്പിച്ച ശേഷം തിരിച്ചു പോകും വഴി പൊലീസ് പിടികൂടിയ ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇവിടെ വെച്ച് മൂവരും ചേര്‍ന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇദ്രിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലീഗിന് കൂടുതൽ സീറ്റിന് അര്‍ഹതയുണ്ട്, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ലീഗ് യുവാക്കള്‍ക്ക് കൂടുതൽ അവസരം നൽകണം'; പികെ ഫിറോസ്
ഒന്നും മിണ്ടാതെ രാഹുൽ, തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെ 408-ാം മുറിയിൽ 10 മിനിറ്റ് തെളിവെടുപ്പ്, രജിസ്റ്റർ വിവരങ്ങളടക്കം ശേഖരിച്ച് പൊലീസ്