പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Web Desk |  
Published : Jun 18, 2018, 01:10 PM ISTUpdated : Jun 29, 2018, 04:26 PM IST
പാലക്കാട് റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

പാലക്കാട് റെയില്‍വേ ട്രാക്കിന്  സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: പുതുനഗരത്ത്  റെയില്‍വേ ട്രാക്കിന്  സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടഞ്ചേരി സ്വദേശി ജിതിൻ ബേബിയെയാണ് മരിച്ചത്. ഇയാൾക്ക് സമീപം സുഹൃത്തായ വേട്ടക്കട സ്വദേശി സുമേഷിനെ പരിക്കുകളോടെയും കണ്ടെത്തി. 

അബോധാവസ്ഥയിലായ സുമേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിൻ തട്ടിയാണ് അപകടം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഒപ്പമുണ്ടായിരുന്ന സുമേഷിന് ബോധം തെളിഞ്ഞാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. പുതുനഗരം പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അന്തിമ കരാറിലേക്ക് ഒരുപടി കൂടി, ലോകം ഉറ്റുനോക്കുന്ന മൂന്നാം വട്ട അമേരിക്ക-ഇറാൻ ചർച്ചയ്ക്ക് തിയ്യതിയായി; സ്ഥിരീകരിച്ച് ഒമാൻ വിദേശകാര്യ മന്ത്രി
അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളിൽ മഴ; 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത