ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

Published : Aug 04, 2018, 02:40 PM ISTUpdated : Aug 04, 2018, 03:14 PM IST
ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ  തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു

Synopsis

കൊല്ലം: കൊട്ടാരക്കരയിൽ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. ഇവിടെ ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയ താരത്തെ കാണാന്‍ വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഇൗ തിരക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്.   

കൊല്ലം: കൊട്ടാരക്കരയിൽ നടന്‍ ദുൽഖർ സൽമാൻ പങ്കെടുത്ത പരിപാടിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പ്രാവച്ചമ്പലം സ്വദേശി ഹരിയാണ് മരിച്ചത്. 

ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൊട്ടാരക്കരയില്‍ ഒരു മാളിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. താരം വരുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ മാളിന് മുന്നിലും തൊട്ടടുത്ത കെട്ടിട്ടങ്ങളിലും തടിച്ചു കൂടിയിരുന്നു.

തുടര്‍ന്ന് താരം സ്ഥലത്ത് എത്തിയതോടെ തിരക്ക് നിയന്ത്രണാതീതമാവുകയും തിരക്കില്‍പ്പെട്ട  ഹരി കുഴഞ്ഞു വീഴുകയായിരുന്നു. 
തിരക്കില്‍പ്പെട്ട മറ്റു ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ ഹൃദയാഘാതം വന്നയാളാണ് ഹരിയെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ മാള്‍ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സം സൃഷ്ടിച്ചതിനും മതിയായ തയ്യാറെടുപ്പുകള്‍ നടത്താതെ റോഡില്‍ വച്ചു പരിപാടി നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിറക്കര പഞ്ചായത്തിൽ വൈസ് പ്രസിഡന്‍റ് സ്ഥാനം ബിജെപിക്ക്, നിര്‍ണായകമായത് സ്വതന്ത്രന്‍റെ യുഡിഎഫ് പിന്തുണ
ആലപ്പുഴയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും