അഭിമന്യു വധം: ക്യംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് കീഴടങ്ങി

By Web TeamFirst Published Sep 20, 2018, 9:16 AM IST
Highlights

കേസില്‍ ആകെ മുപ്പത് പ്രതികളാണുള്ളത്. ആലുവ സ്വദേശിയാണ് ആരിഫ്. 

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കൊന്ന കേസില്‍ പ്രധാനപ്രതികളിലൊരാള്‍ അറസ്റ്റില്‍. ക്യാംപസ് ഫ്രണ്ട് എറണാകുളം ജില്ല പ്രസിഡന്‍റ് ആരിഫ് ബിന്‍ സലാമാണ് അറസ്റ്റിലായത്. പെരുന്പാവൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എട്ട് പേര്‍ക്കെതിരെ പൊലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഇയാളുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കേസില്‍ ആകെ മുപ്പത് പ്രതികളാണുള്ളത്. ആലുവ സ്വദേശിയായ ആരിഫ് പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മുതല്‍ ഒളിവിലായിരുന്നു.

കൊലപാതകസംഘത്തിലുള്ളവരെ നിശ്ചയിച്ചത് ആരിഫാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകസമയത്ത് ഇയാളുടെ സാന്നിധ്യം സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.  

click me!