ഓഖി ദുരന്തം: ഡി എന്‍ എ ടെസ്റ്റ് വഴി ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

Web Desk |  
Published : Dec 21, 2017, 06:34 AM ISTUpdated : Oct 05, 2018, 12:05 AM IST
ഓഖി ദുരന്തം: ഡി എന്‍ എ ടെസ്റ്റ് വഴി ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു

Synopsis

തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രി കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. കന്യാകുമാരി കല്‍ക്കുളം പോര്‍ട്ട് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 18 ആന്റണി രാജിനെയാണ് (45) തിരിച്ചറിഞ്ഞത്.

ഇതുവരെ 19 പേരെയെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ 6 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ 2 മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലും 3 മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും 1 മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം