
കോഴിക്കോട്: കുറ്റ്യാടി കടന്ത്രപ്പുഴയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ശേഷിക്കുന്ന ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്.
കാണാതായവരില്‍ വിപിന്‍ദാസ്, വിഷ്ണു എന്നിവരുടെ വിവരമാണ് ഇനി ലഭിക്കേണ്ടത്. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇത് ആരാണെന്ന് വ്യക്തമല്ല. മൃതദേഹം ഉടന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. അപകടം നടന്ന പശുക്കടവിന്റെ എട്ട് കിലോമീറ്റര്‍ അകലെ വരെയുള്ള സ്ഥലങ്ങളിലാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അഗ്നിശമന സേനയും ദുരന്തനിവാരണ സേനയും പൊലീസും നാട്ടുകാരുടെ സഹായത്തോടെ പുഴയിലെ കയങ്ങളിലും പാറകള്‍ക്കിടയിലുമാണ് തെരച്ചില്‍ നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam