പശുക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ

Web Desk |  
Published : Jul 22, 2018, 12:37 PM ISTUpdated : Oct 02, 2018, 04:19 AM IST
പശുക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ

Synopsis

രാജസ്ഥാനിലെ ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ

ജയ്പൂര്‍: രാജസ്ഥാനിലെ അൽവാറിൽ പശുക്കടത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് ഹരിയാന രാജസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി

രാവിലെയോടെയാണ് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തതത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. രക്തസ്രാവത്തെ തുടർന്നാണ് രക്ബർ ഖാന്‍റെ മരണമമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആൾക്കൂട്ടം വെടിയുതിർത്തെന്ന് രക്ബർ ഖാനൊപ്പമുണ്ടായിരുന്ന അസ്ലം മൊഴി നൽകി. 30,000 രൂപയ്ക്ക് വാങ്ങിയ പശുക്കളുമായി തിരികെപോകുമ്പോഴാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും അസ്ലം പറയുന്നു.

പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണ് ആൾക്കൂട്ട കൊലപാതകമെന്ന പ്രസ്താവനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ വീണ്ടും രംഗത്തെത്തി. വെള്ളിയാഴ്ച്ച രാത്രിയാണ് ഹരിയാന സ്വദേശിയെ രക്ബർ ഖാനെന്ന 28കാരനെ ആള്‍ക്കൂട്ടം  തല്ലിക്കൊന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ