മലപ്പുറം പ്രസ് ക്ലബ്ബിലെ ആക്രമണം; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Web Desk |  
Published : Jun 26, 2018, 01:04 AM ISTUpdated : Jun 29, 2018, 04:03 PM IST
മലപ്പുറം പ്രസ് ക്ലബ്ബിലെ ആക്രമണം; ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Synopsis

രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മലപ്പുറം പ്രസ് ക്ലബ്ബില്‍ കയറി മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. ആര്‍.എസ്.എസ് ‍പ്രവര്‍ത്തകനായ നിതീഷ് ആണ് പിടിയിലായത്. രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മെയ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജില്ലാ കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിടയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അതുവഴിപോയ ബൈക്ക് യാത്രക്കാരനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളെടുത്ത ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനെ പ്രസ് ക്ലബില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി
'വാളയാറിലേത് വെറും ആള്‍ക്കൂട്ടക്കൊലയല്ല, പിന്നിൽ ആര്‍എസ്എസ് നേതാക്കള്‍'; ഗുരുതര ആരോപണവുമായി മന്ത്രി എംബി രാജേഷ്