
തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോട്ടറി തട്ടപ്പിന് രാജ്യാന്തര ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ക്രൈം ബ്രാഞ്ച് ഇക്കാര്യത്തില്‍ സമഗ്രമായ പരിശോധന തുടരുകയാണ്. ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 57 പേര്‍ അറസ്റ്റിലായി.
സംസ്ഥാന ലോട്ടറി ഏജന്‍സിയുടെ മറവിലും ഒറ്റ നമ്പര്‍ ചൂതാട്ടം നടത്തുന്നതായി ക്രൈം ബ്രാഞ്ചിന്റെ പരിശോധനയില്‍ കണ്ടെത്തി. ആലപ്പുഴയിലെ മന്നാ ലോട്ടറി ഏഝന്‍സി ഉടമയാണ് പിടിലായത്. 49 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു. 57 പേരെ അറസ്റ്റ് ചെയ്യുകയും 9 ലക്ഷം രൂപരയും രണ്ടു കാറുകളും നിരവധി മൊബൈല്‍ ഫോണുകളും കണ്ടെത്തി. സ്വന്തമായി വെബ് സൈറ്റ് ഉണ്ടാക്കിയാണ് ഒറ്റ നമ്പറുകാര്‍ ഫലം പ്രഖ്യാപനം നടത്തിയിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകളില്‍ രാജ്യന്തര സബന്ധമുണ്ടയോന്നാണ് പൊലീസ് സംശയം.
സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം തുടകയാണ്. ഇനയും അറസ്റ്റുണ്ടാകുമെന്ന് െ്രെകം ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. വക്കന്‍ കേരളത്തിലാണ് തട്ടിപ്പു സ്ഥാപനങ്ങള്‍ കൂടുതല്‍ മലപ്പുറത്തുമാത്രം 33 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam