വിയ്യൂര്‍ സെന്റര്‍ ജയിലില്‍ നിന്നും പ്രതി തടവ് ചാടി

Published : Feb 22, 2018, 11:23 AM ISTUpdated : Oct 05, 2018, 04:09 AM IST
വിയ്യൂര്‍ സെന്റര്‍ ജയിലില്‍ നിന്നും പ്രതി തടവ് ചാടി

Synopsis

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി തടവ് ചാടി. കഴിഞ്ഞ ദിവസം രാവിലെയാണ് ഇയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്നും തടവ് ചാടിയത്. ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. തമിഴ്‌നാട് സ്വദേശി കൃഷണനാണ് ഇന്നലെ രാവിലെ രക്ഷപ്പെട്ടത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളാണ് ഇയാള്‍. 

2010 ല്‍ തൃശൂര്‍ ടി.ടി.ടവര്‍ ഹോട്ടലിന് സമീപം തമിഴ്‌നാട് സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷിക്കപെട്ട വ്യക്തിയാണ് കൃഷ്ണന്‍. ജയില്‍ വളപ്പിലെ കൃഷിപ്പണിയ്ക്കായി  ഇറക്കിയപ്പോള്‍ കശുമാവിന്‍ തോട്ടം വഴിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്വേഷണം ഊര്‍ജിതമാക്കിയെന്ന് അന്വേഷണ ചുമതലയുള്ള വിയ്യൂര്‍ എസ്.ഐ പറഞ്ഞു.
 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി