രാജ്യത്തെ ആക്ടീവ്കൊവിഡ് കേസുകളിൽ 32 ശതമാനവും കേരളത്തിൽ,24 മണിക്കൂറിനിടെ രാജ്യത്ത് 6 കൊവിഡ് മരണം , 3 മരണം കേരളത്തിൽ

Published : Jun 11, 2025, 10:37 AM ISTUpdated : Jun 11, 2025, 10:40 AM IST
India Covid 19 cases Rising with 2 new variants know how to keep anxiety Away

Synopsis

കേരളത്തിൽ 170 പുതിയ ആക്ടീവ് കേസുകൾ കൂടി, ആകെ കേസുകൾ 2223 ആയി.

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ ഏഴായിരം കടന്നു 306 കേസുകൾ കൂടി ആകെ ആക്ടീവ് കേസുകൾ 7121 ആയി, 24 മാനിക്കൂറിനിടെ 6 കൊവിഡ്  മരണം റിപ്പോര്‍ട്ട് ചെയ്തു.ഇതില്‍  3 മരണം കേരളത്തിലാണ്  കേരളത്തിൽ 170 പുതിയ ആക്ടീവ് കേസുകൾ കൂടി, ആകെ കേസുകൾ 2223 ആയി. 87 വയസുള്ള സ്ത്രീ, 78ഉം  69ഉം വയസുള്ള പുരുഷൻമാർ ആണ് മരിച്ചത് നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ്

5 സംസ്ഥാനങ്ങളിൽ അഞ്ഞൂറിലധികം കേസുകളുണ്ട്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശം നൽകി.ഐസൊലേഷൻ കിടക്കകളും, വെന്റിലേറ്ററുകളുമടക്കം സജ്ജമാക്കാൻ നിർദേശിച്ചു. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.

രോ​ഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോ​ഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ​ഗുരുതര രോ​ഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ​ശ്വാസകോശ രോ​ഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോ​ഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ