
ഷാർജ: നാട്ടിലേക്ക് മടങ്ങാനാകാതെ, 38 വർഷമായി ഷാർജയില്‍ ദുരിതമനുഭവിക്കുന്ന മലയാളി കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ കോണ്സുാലേറ്റിന്‍റെ ഇടപെടൽ. മധുസൂദനനും കുടുംബത്തിനും നിയവിധേയമായി ഷാർജയിൽ തുടരാന്‍ അവസരം ഒരുക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്കിം. ഏഴംഗ കുടുംബത്തിന്‍റെ ദുരവസ്ഥയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത ശ്രദ്ധയില്‍പ്പെട്ടതോടെ 38വർഷമായി നാട്ടിലേക്ക് പോകാനാവാതെ ദുരിതമനുഭവിക്കുന്ന മധുസൂദനന്‍ പിള്ളയെയും കുടുംബത്തെയും സഹായിക്കാന്‍ ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടു. ആക്റ്റിംഗ് കോണ്‍സെല്‍ ജനറല്‍ സുമതി വാസുദേവും, കൗണ്‍സെല്‍ പാസ്പോർട്ട് പ്രേം ചന്ദും ഷാർജയിലെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഒരു വർഷത്തേക്ക് ഏഴുപേരുടെയും പാസ്പോർട്ട് പുതുക്കി നല്കി നിയമ വിധേയമായി രാജ്യത്ത് തുടരാന്‍ അവസരമൊരുക്കാമെന്ന ഉറപ്പ് കുടുംബത്തിന് നല്കിയാണ് അവര്‍ മടങ്ങിയത്.
ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി യുഎഇയിലെ വിവിധ എമിറേറുകളില്‍ നിന്നു പ്രവാസി മലയാളികള്‍ സഹായവുമായി ഇന്നും ഷാർജയിലെ വസതിയിലെത്തി. പുറം ലോകം കാണാതെ ഒറ്റമുറിയില്‍ കഴിഞ്ഞ 21 മുതല്‍ 29 വയസ്സുവരെ പ്രായമുള്ള അഞ്ചുമക്കള്‍ക്ക് ജോലി വാഗാധാനം ചെയ്ത് കൊണ്ട് നിരവധി കമ്പനികളും ഇതിനകം രംഗത്തെത്തി.
വാർത്ത കാണാം:
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam