
ദില്ലി:അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മൗനത്തിലാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനം കച്ചവടത്തിനായി അടിയറവ് വച്ചെന്നും എഐസിസി എക്സിൽ കുറിച്ചു.പാർലമെന്റ് സമ്മേളനം ചേരാനിരിക്കെ ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ അഞ്ച് വിമാനങ്ങൾ തകർന്നെന്ന അവകാശവാദവുമായി ഡോൺൾഡ് ട്രംപ്. രംഗത്ത് വന്നിരുന്നു.സംഘർഷം താനാണ് നിർത്തിയതെന്ന് റിപ്പബ്ലിക്കൻ എംപിമാരുമായി നടത്തിയ കൂടികാഴ്ചയിലാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എഐസിസിയുടെ വിമര്‍ശനം