ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്: തിരുവല്ലയില്‍ യുവാവിന് പണം നഷ്‌ടമായി

By Web DeskFirst Published Aug 22, 2016, 3:52 PM IST
Highlights

അക്കൗണ്ട് വിവരങ്ങളും മേല്‍ വിലാസവും എ ടി എം കാര്‍ഡ് നമ്പറും വിളിച്ചയാള്‍ സജിയോട് പറയുകയായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എത്തിയ ഒ ടി പി എന്ന വണ്‍ ടൈം പാസ് വേര്‍ഡ് ശ്രദ്ധിക്കാതെ പറഞ്ഞു കൊടുത്തതാണ് സജിക്ക് കെണിയായത്. പണം നഷ്ടപ്പെട്ടെന്ന് ബോധ്യമായി മിനിറ്റുകള്‍ക്കകം ബാങ്കിലെത്തുമ്പോള്‍ തട്ടിപ്പ് സംഘം വീണ്ടും സജിയെ വിളിച്ചു. രണ്ടാമത് 9700 രൂപയുടെ തട്ടിപ്പ് നടത്താന്‍ പാസ്‌വേര്‍ഡ് ചോദിച്ച ഫോണ്‍ കോളിന് മറുപടി പറഞ്ഞത് ബാങ്ക് മാനേജരായിരുന്നു. എന്നിട്ടും നടപടി എടുക്കാന്‍ ബാങ്ക് അധികാരികള്‍ക്ക് ആകുന്നില്ല. ബാങ്കില്‍ നിന്ന് ചോരാതെ എങ്ങനെ തന്റെ കാര്‍ഡ് നമ്പറും മറ്റ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന് കിട്ടിയെന്നാണ് സജീ ചോദിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സജി തിരുവല്ല സി ഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

click me!