
പത്താം തീയതി മുതൽ പതിനാലാം തീയതി വരെയുള്ള നാലു ദിവസങ്ങളിൽ മുപ്പത്തിയഞ്ച് തവണയായി 1,45000 രൂപ പിൻവലിക്കപ്പെട്ടു. ഓൺലൈൻ വഴിയാണ് പണം പിൻവലിക്കപ്പെട്ടത്. നവംബർ പന്ത്രണ്ടിന് കുന്ദമംഗലം എസ് ബി ഐ ബ്രാഞ്ചിൽ നിന്നും രണ്ടായിരം രൂപ പിൻവലിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടമായത് മുഹമ്മദ് കോയയ്ക്ക് മനസ്സിലായത്.
പണം നഷ്ടപ്പെട്ടതറിഞ്ഞ് ബാങ്കിൽ പരാതിപ്പെടുന്നതിനിടയിലും അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കപ്പെട്ടു. പണം പിൻവലിച്ചതായുള്ള മെസേജ് ബാങ്കിൽ നിന്നും ലഭിച്ചില്ലെന്നും മുഹമ്മദ് കോയ പറഞ്‍ഞു. ചില്ലറയില്ലാതെയും 1000, നോട്ടുകൾ മാറ്റാനും ബുദ്ധിമുട്ടുന്നതിനിടെ അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടത് ദുരിതം കൂട്ടിയെന്ന് മുഹമ്മദ് കോയ പറയുന്നു.
എടിഎം കാർഡ് ഉപയോഗിച്ച് ഓൺലൈൻ പർച്ചേസ് നടത്തിയിട്ടില്ലെന്നും പാസ്വേർഡ് ആർക്കും നൽകിയിട്ടില്ലെന്നും മുഹമ്മദ് കോയ ഉറപ്പിച്ചു പറയുന്നു. ബാങ്കിൽ പരാതിപ്പെട്ടപ്പോൾ മൂന്നാഴ്ച്ചയ്ക്കകം വിവരമറിയിക്കാമെന്നാണ് അധികൃതർ മുഹമ്മദിനു നൽകിയ മറുപടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam