
ബാംഗ്ലൂര്‍: ഇന്‍സെന്‍റീവുകളില്‍ വരുത്തുന്ന കുറവുകളും ഡ്രൈവര്‍മാരോട് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസ് കമ്പനികള്‍ കാട്ടുന്ന അനീതിയിലും പ്രതിഷേധിച്ച് ഡ്രൈവര്‍മാര്‍ സമരത്തില്‍. ന്യൂഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനെ എന്നിവടങ്ങളിലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും മറ്റ് തൊഴിലാളി സംഘടനകളുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
അഞ്ചു മുതല്‍ ഏഴ് ലക്ഷം വരെ ടാക്സി കാറുകള്‍ക്കായി നിക്ഷേപിക്കുന്നവര്‍ക്ക് ഏട്ടു മണിക്കൂര്‍ സര്‍വ്വീസിന് മാസം ഒന്നര ലക്ഷം വരെയായിരുന്നു ഓണ്‍ലൈന്‍ ടാക്സി കമ്പനികളുടെ വരുമാന വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ പിന്നോട്ട് പോയി. എന്നാല്‍ സമരത്തെപ്പറ്റി തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലയെന്നാണ് ടാക്സി കമ്പനികളുടെ പ്രതികരണം
ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ നിലവിലുളള ആഴ്ച ഇന്‍സെന്‍റീവുകളില്‍ കുറവുവരുത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളുടെ കടന്നു വരവോടെ മിക്ക മെട്രോ നഗരങ്ങളിലും പരമ്പരാഗതമായി നിലവിലുണ്ടായിരുന്ന ടാക്സി സംവിധാനങ്ങള്‍ തകര്‍ച്ചയുടെ വക്കിലായി. ഇതോടെ ഡ്രൈവര്‍ന്മാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് കീഴിലേക്ക് കൂടുതലായി വന്നിരുന്നു. തുടക്കകാലത്ത് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ ഡ്രൈവര്‍ന്മാരെ സംബന്ധിച്ച് ലാഭത്തിലായിരുന്നു. വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ അവരുടെ വിഹിതം വര്‍ദ്ധിപ്പിക്കുകയും ഇന്‍സെന്‍റീവുകള്‍ കുറയ്ക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam