'രാജ്യത്ത് മൃഗങ്ങളല്ലാത്തവരായി രണ്ടുപേര്‍ മാത്രം'; മോദിക്കും അമിത് ഷായ്ക്കുമെതിരെ രാഹുല്‍ ഗാന്ധി

By Web DeskFirst Published Apr 8, 2018, 4:53 PM IST
Highlights
  • അമിത് ഷാക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത്
  • മോദിയെയും ഷായെയും കൊണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും ഗുണമില്ല
  • അമിത് ഷാ​ക്കെതിരെ മായാവതിയും രംഗത്ത്
  • ബി.ജെ.പി നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ ദളിത്നേതാക്കളുടെ പ്രതിഷേധം

ദില്ലി: രാജ്യത്ത് മൃഗങ്ങളല്ലാത്തവരായി രണ്ടുപേര്‍ മാത്രമെ ഉള്ളുവെന്നാണ് അമിത് ഷാ കരുതുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് നരേന്ദ്ര മോദിക്കെതിരെ പട്ടിയും പൂച്ചയും പാമ്പും കീരിയുമൊക്കെ ഒന്നിക്കുന്നുവെന്ന പരിഹാസം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ നടത്തിയിരുന്നു. അതിനുള്ള മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്.

ആര്‍.എസ്.എസും ബി.ജെ.പിയും പറയുന്നത് മോദിയും അമിത്ഷായും മാത്രമാണ് മൃഗങ്ങളല്ലാത്തവരെന്നാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമിത്ഷായുടെ കാഴ്ചപ്പാടിൽ മൃഗങ്ങളല്ലാത്ത രണ്ടുപേര്‍ നരേന്ദ്ര മോദിയും അമിത്ഷായും മാത്രമാണെന്ന് രാഹുൽ പറ‍ഞ്ഞു. ദളിതര്‍ക്കോ, ന്യൂനപക്ഷങ്ങൾക്കോ, ആദിവാസികൾക്കോ, സ്വന്തം പാര്‍ട്ടിക്കാര്‍ക്കോ ഇവര്‍ യാതൊരു പരിഗണനയും നൽകുന്നല്ല. 

അമിത് ഷായുടെ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി മായാവിയും രംഗത്തെത്തി. പട്ടികജാതി കേസിലെ സുപ്രീംകോടതി വിധി മറികടന്നില്ലെങ്കിൽ 2019ൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന് ബി.ജെ.പിയിലെ ദളിത് എം.പിമാരുടെ മുന്നറിയിപ്പ്. സാമാന്യ ജനത്തെ വിഢികളാക്കാനാണ് അമിത്ഷാശ്രമിക്കുന്നതെന്ന് മായാവതിയും കുറ്റപ്പെടുത്തി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിത് വിഭാഗങ്ങൾക്കെതിരെ അധിക്രമം വര്‍ദ്ധിക്കുന്നത് ബി.ജെ.പിയുടെ ആശങ്കയാണ് തുറന്നുകാട്ടുന്നതെന്നും മായാവതി പറഞ്ഞു.

ദളിത് വിഭാഗങ്ങൾക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ബി.ജെ.പിക്കുള്ളിലും തുടരുകയാണ്. ദളിത് വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടന്നില്ലെങ്കിൽ സ്ഥിതി മോശമാകുമെന്ന മുന്നറിയിപ്പുമായി ബി.ജെ.പി എം.പി ഉദിത് രാജ് ഉൾപ്പടെയുള്ള നേതാക്കൾ പ്രധാനമനമന്ത്രിക്ക് കത്തയച്ചു. ദളിത് പ്രതിഷേധങ്ങളെ രാഷ്ട്രീയമായി അനുകൂലമാക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷ പാര്‍ട്ടികൾക്കിയിൽ സജീവമാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി സമാജ് വാദി പാര്‍ട്ടി സഖ്യത്തിൽ മത്സരിക്കുമെന്ന് പാര്‍ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

click me!