നഗ്നമായ പ്രതിമകള്‍ക്ക് വസ്ത്രം ധരിപ്പിക്കണമെന്ന് വിയറ്റ്നാം സർക്കാർ

By Web DeskFirst Published Apr 8, 2018, 4:19 PM IST
Highlights
  • നഗ്നമായ പ്രതിമകള്‍ക്ക് വസ്ത്രം ധരിപ്പിക്കണമെന്ന് വിയറ്റ്നാം സർക്കാർ

ഹാനോയ്:  നഗ്നമായ പ്രതിമകളെ നിർബന്ധമായി വസ്ത്രം ധരിപ്പിക്കണമെന്ന് വിയറ്റ്നാം സർക്കാർ. മൃഗത്തിന്‍റെ തലയും മനുഷ്യശരീരവുമുള്ള നഗ്നമായ പ്രതിമകൾക്കാണ് നിര്‍ബന്ധിച്ച് വസ്ത്രം ധരിപ്പിച്ചിരിക്കുന്നത്. ഹായ് ഫോംഗ് നഗരത്തിലെ ഒരു ഹോളിഡേ റിസോർട്ടിലാണ് ഈ പ്രതിമകൾ സ്ഥാപിച്ചിട്ടുള്ളത്.

രാജ്യത്തിന്‍റെ സംസ്കാരത്തിനും ജനങ്ങളുടെ അഭിരുചിക്കും നിരക്കാത്തതാണ് നഗ്നതാപ്രദർശനമെന്നാണ്  വിയറ്റ്നാം സർക്കാരിന്റെ ഉത്തരവിൽ പറയുന്നത്. പ്രതിമകളിലെ നഗ്നമായ എല്ലാ ഭാഗങ്ങളും മൂടിവയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നു. രാജ്യത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല ഇത്തരം നഗ്നമായ പ്രതിമകളെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. അങ്ങനെ എല്ലാ പ്രതിമകളേയും ഹോട്ടലുകാർ തുണിയുടുപ്പിച്ചു. അടിവസ്ത്രങ്ങളും പ്ലാസ്റ്റിക് ഇലകളും കൊണ്ട് നഗ്നത മറച്ചത് പക്ഷെ സന്ദർശകർക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.

''പ്രതിമകളെ ഇങ്ങനെ തുണിയുടുപ്പിക്കേണ്ടതില്ല എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നഗ്നമായ പ്രതിമകൾ മോശമാണെന്ന് ഞാൻ കരുതുന്നുമില്ല. പ്രതിമകൾ അതേപോലെയിരിക്കുന്നതാണ് ഉചിതം.''  സഞ്ചാരിയായ ഫാം തൻ ദത് പറയുന്നു.
മുതിർന്നവർക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്താണ് ഇത്തരം പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നതെന്നും കുട്ടികളെ ഈ പ്രദേശത്തേക്ക് കടത്തിവിടാറില്ലെന്നും ഹോട്ടൽ അധികൃതരും വിശദീകരിക്കുന്നു. ''കുട്ടികളുടെ കളിസ്ഥലവും പൂന്തോട്ടവും മൃഗശാലയുമെല്ലാം ഈ കുന്നിന്റെ മറുഭാഗത്താണ്. അതുകൊണ്ട് തന്നെ ഈ പ്രതിമകൾ നിൽക്കുന്ന സ്ഥലത്തേക്ക് കുട്ടികളെ കടത്തിവിടുകയുമില്ല''  റിസോർട്ട് വൈസ് പ്രസിഡന്‍റ് ട്രംഗ് തനാഹ് പറഞ്ഞു.

 

      

click me!