
കോട്ടയം: ശബരിമല വിഷയം രൂക്ഷമാക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. ശബരിമല വിഷയത്തിൽ കോട്ടയത്ത് കോൺഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിക്കെതിരെ ഒരു റിവ്യൂ പെറ്റീഷൻ നൽകാൻ നൽകാൻ ദേവസ്വം ബോർഡ് തയ്യാറായിരുന്നുവെങ്കിൽ ഇത്രയേറെ സംഘർഷമുണ്ടാക്കുമായിരുന്നില്ല. നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും കഴിയും. റിവ്യൂ പെറ്റീഷൻ തള്ളിയാൽ ഓർഡിനൻസ് കൊണ്ടു വരുമെന്ന് പറയാൻ എന്തുകൊണ്ടാണ് അമിത്ഷാ തയ്യാറാകാതിരുന്നത്. നാട്ടിൽ കലാപം ഉണ്ടാക്കാനാണ് ഇരു കൂട്ടരും ശ്രമിക്കുന്നത്.
സമാധാനത്തോടെ പ്രാർത്ഥനായജ്ഞം നടത്തിയവരെ അറസ്റ്റു ചെയ്യാനാണ് ശ്രമിക്കുന്നത് എങ്കിൽ അത് കേരളത്തിൽ നടക്കില്ല. ശബരിമലയിൽ പോയവരെയൊക്കെ അറസ്റ്റു ചെയ്യുന്ന സ്ഥിതിയാണെന്നും ആരും ശബരിമലയിലേക്ക് പോകാതിരിക്കാനാണ് ഈ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam