
തിരുവനന്തപുരം: മുന്‍മന്ത്രി കെ ബാബുവിനെതിരേ നടക്കുന്ന അന്വേഷണം അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകനെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരേയും ബാബുവിനെതിരേയും നടക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്നും ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യാനും തേജോവധം ചെയ്യാനുമുള്ള നീക്കം ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ലെന്നും വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാതെയുള്ള റെയ്ഡ് തെറ്റായ കീഴ്‌വഴക്കവും സന്ദേശവുമാണെന്നും ഓര്‍മ്മിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെ തീരുമാനം മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകള്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദുരുദ്ദേശപരമാണെന്നും പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam