ഡിസിസി പ്രസിഡന്‍റ് നിയമനം: അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടി

Published : Dec 10, 2016, 12:46 PM ISTUpdated : Oct 05, 2018, 12:08 AM IST
ഡിസിസി പ്രസിഡന്‍റ് നിയമനം: അതൃപ്തി പ്രകടിപ്പിച്ച് ഉമ്മന്‍ചാണ്ടി

Synopsis

തിരുവനന്തപുരം: ഡിസിസി പ്രസിഡന്‍റ് നിയമനത്തിലെ അതൃപ്തി സൂചിപ്പിച്ച് ഉമ്മൻചാണ്ടി. അഭിപ്രായം ഹൈക്കമാന്‍റിനെ അറിയിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. അതിനിടെ സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയും ഡിസിസി പ്രസിഡണ്ടുമാരുടെ  നിയമനത്തെ സ്വാഗതം ചെയ്തു.

വരാനിരിക്കുന്ന കെപിസിസി-ഡിസിസി അഴിച്ചുപണി ജില്ലാ അധ്യക്ഷന്മാരെ നിശ്ചയിച്ചത് പോലെയാകരുതെന്നാണ് എ ഗ്രൂപ്പ് നിലപാട്. ഭാരവാഹികളെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണമെന്ന ഉമ്മൻചാണ്ടി ആവശ്യപ്പെട്ടതും അത് കൊണ്ട് തന്നെ. 

സംഘടനാപരമായ കരുത്തുണ്ടെങ്കിലും ഗ്രൂപ്പിനതീതമായുള്ള മെറിറ്റ് തെരഞ്ഞെടുപ്പ് തുടർന്നാൽ ഗ്രൂപ്പിന്റെ ഭാവി അപകടത്തിലാകുമെന്നാണ് എ ക്യാമ്പ് വിലയിരുത്തൽ. പ്രസിഡന്‍റുമാരെ നിശ്ചയിച്ചതിൽ നേട്ടമുണ്ടായ ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തല പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിലെ അട്ടിമറി; 'ബിജെപിയുമായി നേരത്തെ തന്നെ ടിഎം ചന്ദ്രൻ ഡീലുണ്ടാക്കി, പിന്തുണ തേടി തന്നെയും സമീപിച്ചെങ്കിലും നിരസിച്ചെന്ന് കെആര്‍ ഔസേപ്പ്
പുല്ലൂർ പെരിയ പഞ്ചായത്തിൽ നാടകീയതക്കൊടുവിൽ തീരുമാനം; നറുക്കെടുപ്പിൽ എൽഡിഎഫ്, ഡോ. സി കെ സബിത പ്രസിഡന്‍റ്