ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് രണ്ട് മലയാളികൾ കൂടി തിരിച്ചെത്തി, നാളെ കേരളത്തിലേക്ക് തിരിക്കും

Published : Jun 23, 2025, 09:09 PM IST
iran malayalees

Synopsis

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്.

ദില്ലി: ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇറാനിലെ മഷാദിൽ നിന്ന് രണ്ട് മലയാളികൾ കൂടി ദില്ലിയിലെത്തി. ഇന്ന് വൈകുന്നേരം 7: 30 നാണ് കോഴിക്കോട് ഇരഞ്ഞിക്കൽ സ്വദേശി റഷീദ് മുതിരക്കതറമ്മേല്‍, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഇംതിയാസ് ചക്കാലയ്ക്കല്‍ എന്നിവരാണ് എത്തിയത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായാണ് ഇരുവരും ടെഹ്റാനിൽ എത്തിയത്. രാത്രി 9.40 നുള്ള വിമാനത്തിൽ റഷീദ് കണ്ണൂരിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയുള്ള വിമാനത്തിൽ മുഹമ്മദ് ഇംതിയാസ് കൊച്ചിയിലേക്കും മടങ്ങും.

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്