കൈകോര്‍ത്ത് ഇറാനും റഷ്യയും; ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് പുടിന്‍, ഒരുമിച്ച് പ്രവർത്തിക്കാമെന്ന് അറിയിച്ചു

Published : Jun 23, 2025, 08:59 PM IST
Russian President Vladimir Putin. (Image Source: Reuters)

Synopsis

ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ ഇറാനെ അറിയിച്ചു.

മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും. ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ ഇറാനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. വ്ലാദിമിർ പുടിൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്‍റെ ആക്രമണത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയുമായി കൂടുതല്‍ ഗൗരവമേറിയ കൂടിയാലോചനകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തിയത്. പുടിനുമായി കൂടിക്കാഴ്ചകളും നടന്നു. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍-അമേരിക്കന്‍ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരണവുമായി വ്ലാദിമിർ പുടിന്‍ രംഗത്തെത്തിയത്. ഇറാനെതിരായ ആക്രമണങ്ങളെ ‘ഒരു പ്രകോപനവുമില്ലാത്ത ആക്രമണം’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതിന് ഒരു ന്യായീകരണവുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം