കയർ മേഖലയിലെ പ്രതിസന്ധി ; പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി

By Web TeamFirst Published Feb 6, 2019, 1:01 PM IST
Highlights

തൊണ്ടിന്റെ ദൗർലഭ്യം കയർ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലൂടെ അടൂർ പ്രകാശ് ആവശ്യപ്പട്ടത്. വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്നും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം: കയർ മേഖലയിലെ പ്രതിസന്ധി സഭ നിർത്തിവച്ച് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമ സഭയിൽ നിന്നും ഇറങ്ങി പോയി. തൊണ്ടിന്റെ ദൗർലഭ്യം കയർ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്നായിരുന്നു അടിയന്തര പ്രമേയത്തിലൂടെ അടൂർ പ്രകാശ് ആവശ്യപ്പട്ടത്. വിഷയത്തിന് അടിയന്തര സ്വഭാവമില്ലെന്നും മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിച്ചു കഴിഞ്ഞതായും മന്ത്രി തോമസ് ഐസക്ക് മറുപടി നൽകി. കയർ തൊഴിലാളികളുടെ ശമ്പള വർദ്ധന ശുപാർശ പോലും സർക്കാർ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

click me!