
ദില്ലി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിൻ്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് . പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണ്. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമങ്ങളായ എങ്ങനെ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് പ്രസംഗം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയില്ല. നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനിതെരെ തെരഞ്ഞടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി ദൂരദർശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാമെന്നും മാതൃകാ പെരുമാറ്റച്ചട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam