കീടനാശിനി ശ്വസിച്ച് മരിച്ച കർഷകത്തൊഴിലാളികളുടെ കുടുംബത്തെ രമേശ് ചെന്നിത്തല സന്ദർശിക്കും

Published : Jan 21, 2019, 06:59 AM ISTUpdated : Jan 21, 2019, 07:13 AM IST
കീടനാശിനി ശ്വസിച്ച് മരിച്ച കർഷകത്തൊഴിലാളികളുടെ കുടുംബത്തെ രമേശ് ചെന്നിത്തല സന്ദർശിക്കും

Synopsis

കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം.

തിരുവല്ല: തിരുവല്ലയിൽ കീടനാശിനി ശ്വസിച്ച് മരിച്ച കർഷകത്തൊഴിലാളികളുടെ കുടുംബത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിക്കും. പെരിങ്ങരയിലെ വീട്ടിലെത്തി രാവിലെ എട്ട് മണിയ്ക്കാണ് സന്ദർശനം. കർഷകരുടെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ സന്ദർശനം.

അതിനിടെ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് തുടർ നടപടിയെടുക്കുന്നതിൽ ആശയക്കുഴപ്പത്തിലാണ്. രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെ പ്രതിചേർക്കണമെന്ന കാര്യത്തിലാണ് തീരുമാനം നീളുന്നത്. നിരോധിത കീടനാശി  അല്ലാത്തതിനാൽ കടയുടമയെ പ്രതിചേർക്കാനാകില്ല. കീടനാശിനിയുടെ അളവ് നിർദ്ദേശിക്കുന്നതിൽ കൃഷി വകുപ്പിന് വീഴ്ച്ച പറ്റിയതായാണ് പ്രാഥമിക നിഗമനം. സുരക്ഷാ മുൻകരുതലെടുക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കർഷകരുടെ ആന്തരികാവയവ പരിശോധനാ ഫലം പുറത്തു വന്ന ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ രണ്ട് മക്കളും അമ്മൂമ്മയുമടക്കം കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ, ജീവനൊടുക്കിയതെന്ന് സൂചന
ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ