
തിരുവനന്തപുരം: യുഡിഎഫ് എംഎൽഎമാർ നിയമസഭയ്ക്ക് മുന്നില്‍ നടത്തുന്ന സത്യഗ്രഹ സമരം അഞ്ചാം ദിസവത്തിലേക്ക് കടന്നതോടെ, സമരം അവസാനിപ്പിക്കാന്‍ സ്പീക്കറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ പ്രതിഷേധിക്കുന്നു. ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വിഎസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ.ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.
പ്രശ്നപരിഹാരത്തിന് സ്പീക്കർ മുൻ കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഇടപെട്ടിട്ടില്ല. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ‍്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യഗ്രഹ സമര പ്രതിഷേധം. അതേ സമയം നിരോധാജ്ഞ തുടരണമെന്ന നിലപാടാണ് സർക്കാരുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam