സത്യഗ്രഹം നടത്തുന്ന എം എൽ എമാർക്ക് അഭിവാദ്യവുമായി പ്രതിപക്ഷം നടുത്തളത്തിൽ

By Web TeamFirst Published Dec 12, 2018, 9:26 AM IST
Highlights

നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തര വേള പുരോഗമിക്കുകയാണ്


തിരുവനന്തപുരം: നിയമസഭാ കവാടത്തില്‍ സത്യഗ്രഹം നടത്തുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തില്‍ പ്രതിഷേധിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ സംവരണ നിഷേധത്തെക്കുറിച്ച്  അഹമ്മദ് കബീര്‍ എംഎല്‍എ നോട്ടീസ് നല്‍കി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. നിയമസഭയിൽ പ്രതിപക്ഷ ബഹളം രൂക്ഷം.


പ്രതിപക്ഷത്തിന്റെ  സമീപനം നിർഭാഗ്യകരമെന്ന് സ്പീക്കർ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തിൽ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരിക്കണം അല്ലെങ്കിൽ സഭ ബഹിഷ്കരിക്കണം എന്ന് പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. 


 

click me!