പൊലീസ് മേധാവി നിയമനത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം

Published : May 03, 2017, 04:15 AM ISTUpdated : Oct 05, 2018, 03:38 AM IST
പൊലീസ് മേധാവി നിയമനത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം

Synopsis

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ആരാണ് പൊലീസ് മേധാവി എന്ന് മുഖ്യമന്ത്രി പറയണം എന്നെഴുതിയ ബാനറുകളുമായാണ് പ്രതിപക്ഷം രാവിലെ സഭയിലെത്തിയത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍ തന്നെ ബാനറുമായി എഴുനേറ്റ് പ്രതിപക്ഷം ബഹളം തുടങ്ങി. എന്നാല്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് ഇന്നലെ പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നതാണെന്നും എല്ലാ ദിവസവും രാവിലെ സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.  ചോദ്യോത്തരവേള നടത്തിക്കൊണ്ട് പോകാന്‍ അനുവദിക്കണമെന്നും സഭ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചതോടെ ചോദ്ദ്യോത്തര വേള തുടര്‍ന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക