റേഷൻ കാർഡ് അപാകത: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

Published : Aug 11, 2017, 11:46 AM ISTUpdated : Oct 04, 2018, 06:27 PM IST
റേഷൻ കാർഡ് അപാകത: പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

Synopsis

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡ് വിതരണത്തിലെ അപാകത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തളളിയതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. റേഷൻ വിതരണത്തിൽ വ്യാപക പരാതികൾ ഉണ്ടെന്നും ഭക്ഷ്യമന്ത്രി നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും വ്യക്തമാക്കിയാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയത്.

ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കാൻ സാവകാശം കിട്ടിയില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ സഭയിൽ പറഞ്ഞു. നിയമം നടപ്പിലാക്കാൻ ആറ് മാസത്തെ സാവകാശം തേടിയെങ്കിലും കേന്ദ്രം അനുവദിച്ചില്ലെന്നും അതിനാൽ മുന്നൊരുക്കമില്ലാതെ പദ്ധതി നടപ്പാക്കാൻ നിർബന്ധിതമായെന്നും മന്ത്രി സഭയിൽ പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്